കാസര്‍കോട്ട് വന്‍ വിദേശമദ്യ വേട്ട; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട് : കാസര്‍കോട്ട് വന്‍ വിദേശമദ്യ വേട്ട. രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഭഗവതി നഗറിലെ ശ്രീജിത്ത് (23), ബെദ്രടുക്കയിലെ മഹേഷ് (27) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പി എം പ്രവീണും സംഘവും ചേര്‍ന്ന് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ കെ എല്‍ 14 ജി 5185 നമ്പര്‍ ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന കര്‍ണാടക സംസ്ഥാനത്ത് മാത്രം വില്പനാനുമതിയുള്ള 83.2 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ചെമ്മനാട് വെച്ച് സംഘം പിടികൂടുകയായിരുന്നു. പ്രിവന്റിംഗ് ഓഫീസര്‍മാരായ കെ ബി ബാബുപ്രസാദ്, സുമേഷ് പി എം., സിവില്‍ എക്ലൈസ് ഓഫീസര്‍മാരായ സി കെ വി., സുരേഷ്, ആര്‍ രമേശ്, ഡ്രൈവര്‍ സത്യന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

KCN

more recommended stories