വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന് എത്തിയ ഭക്തരുടെ ദാഹമകറ്റി പള്ളി കമ്മിറ്റി

കാസര്‍കോട്: കോട്ടച്ചേരി പട്ടറെ കന്നിരാശി ശ്രീ വയനാട്ട് കുലവന്‍ തെയ്യം കെട്ട് ഉത്സവത്തിന്റെ ഭാഗമായി ചെരിച്ചല്‍ മുത്തപ്പന്‍ മടപുര ,ചെരിച്ചല്‍ കുതിര് തറവാട്, പടിഞ്ഞാറക്കര പ്രാദേശിക സമിതി എനിവടങ്ങളില്‍ നിന്നും ഫല ധാന്യങ്ങളുമായെത്തിയ കലവറ ഘോഷയാത്രയില്‍ അണിനിരന്ന നൂറ് കണക്കിന് ആളുകള്‍ക്കാണ് കുടിനീരും മോരും നല്‍കി അജാനൂര്‍ തെക്കേപുറം ജമാഅത്ത് കമ്മിറ്റി മത സൗഹാര്‍ദ്ദത്തിന്റെ മാതൃകയായത്.

തെക്കേപുറം ജമാഅത്ത് പള്ളി പരിസരത്തായിരുന്നു സ്വീകരണം നല്‍കിയത്.കടുത്ത ചൂടിനെ വകവെയക്കാതെ രാവിലെ പത്ത് മണി മുതല്‍ തന്നെ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ ദാഹജലം വിതരണം ചെയ്യതത്. ജമാഅത്ത് പ്രസിഡണ്ട് മഹമ്മൂദ്, സെക്രട്ടറി എം ഇബ്രാഹിം, ട്രഷറര്‍ സി. കുഞ്ഞാമദ് പാലക്കി, പാറക്കട്ട മുഹമ്മദ്, ഷുക്കൂര്‍ പള്ളിക്കാട്ട്, കെ.എച്ച് ബദ്രു, പി.എം ഹസൈനാര്‍, സി.എച്ച് ഹസൈനാര്‍, കെ.കെ ബദ്രു, സൈനുദ്ധീന്‍ സി.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories