കെ.എസ്.ആര്‍.ടി.സിയില്‍ ശുദ്ധികലശം: അവധിയെടുത്ത് മുങ്ങിനടക്കുന്നവരെ പിരിച്ചുവിടാന്‍ നോട്ടീസ്

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ലഭിച്ച ശേഷം ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ച ജീവനക്കാരെ പിരിച്ചുവിടാന്‍ കോര്‍പറേഷന്‍ മാനേജ്‌മെന്റ് നടപടി ആരംഭിച്ചു. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക്, ടയര്‍ ഇന്‍സ്‌പെക്ടര്‍, പമ്പ് ഓപ്പറേറ്റര്‍, എ.ഡി.ഇ തസ്തികയിലുള്ളവരാണു മുങ്ങിയവര്‍ ഉടന്‍ ജോലിക്കു ഹാജരായില്ലെങ്കില്‍ നീക്കം ചെയ്യാനാണു അധികൃതരുടെ തീരുമാനം.

അഞ്ചുവര്‍ഷം അവധിയെടുത്ത് വിദേശത്തും ഇന്ത്യയ്ക്കകത്തും ജോലി ചെയ്യുന്ന 391 ജീവനക്കാര്‍ ജൂണ്‍ പത്തിനകം ജോലിക്കു ഹാജരാകണമെന്നാവശ്യപ്പെട്ടു നോട്ടിസ് അയച്ചു. അഞ്ചുവര്‍ഷത്തെ അവധി തീര്‍ന്നിട്ടും വിവിധ ഡിപ്പോകളില്‍ ഡ്യൂട്ടിക്ക് എത്താത്ത 73 ജീവനക്കാര്‍ക്കും മാനേജ്‌മെന്റ നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇവര്‍ മേയ് 25നകം ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളില്‍ ഡെപ്യൂട്ടേഷനിലുള്ള 54 പേര്‍ക്കും കെഎസ്ആര്‍ടിസി നോട്ടിസ് അയച്ചിട്ടുണ്ട്.

KCN

more recommended stories