വിദ്വേഷങ്ങളില്ലാത്ത സമൂഹത്തിന് മാത്രമേ നന്മയുടെ പച്ചപ്പ് സൃഷ്ടിക്കാനാകൂ-ഇന്നസെന്റ്എം പി

തൃശൂര്‍ : വിദ്വേഷങ്ങളില്ലാത്ത സമൂഹത്തിന് മാത്രമേ നന്മയുടെ പച്ചപ്പ് സൃഷ്ടിക്കാനാകൂവെന്നും നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നല്ലതിനൊപ്പം ഒരേ ചേരിയില്‍ നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇന്നസെന്റ്എം പി പ്രസ്താവിച്ചു. കത്‌വ, ഉന്നോവ, സൂറത്ത്-വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ മതേതര ഇന്ത്യ ഒരുമിക്കുന്നു എന്ന പ്രമേയത്തില്‍ പി ഡി പി സംസ്ഥാനത്ത് നടത്തിയ രാജ്യരക്ഷാ ക്യമ്പയിന്റെ സമാപനസമ്മേളനം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യസംകൊണ്ട് മാത്രം നല്ല മനുഷ്യരെ വാര്‍ത്തെടുക്കാനാവില്ലെന്നും നല്ല സംസ്‌കാരംകൂടി അതിനനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കഠ്‌വയിലെ പെണ്‍കുട്ടിക്ക് നേരെ നടന്ന ക്രൂരമായപീഢനം ഇന്ത്യന്‍ ഫാസിസം സമാധനപരമായ സമൂഹത്തിന് നേരേ തൊടുത്തുവിട്ട മാരകമായ മിസൈലാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ സാഹിത്യകാരന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ഈ കുറ്റകൃത്യത്തിലെഒന്നാം പ്രതിയുടെകുടുംബംഒന്നടങ്കം ഈ പീഢനത്തില്‍ പങ്കാളികളാണെന്നത് ഫാസിസം നല്‍കുന്ന പുതിയ സൂചനകളാണ്. തതുല്യമായ രീതിയിലാണ്‌ രാജ്സ്ഥാനിലെ രാജ്‌സമതിലെ പതിനൊന്ന്‌വയസ്‌കാരാനായ മുഹമ്മദ് അഫ്രാസിലിന്റെകൊലയും.പ്രലോഭനങ്ങളില്‍കീഴ്‌പ്പെടുത്തിയാണ്

നിഷ്ഠൂരമായകൊലകള്‍ക്ക്ഇവര്‍കളമൊരുക്കുന്നത്.പ്രതികള്‍തന്റെകുറ്റകൃത്യങ്ങള്‍വീഡിയോയില്‍ ചിതിരീകരിക്കാന്‍ സ്വന്തംമരുമകനെ തന്നെ ചുമതലപ്പെടുത്തിയ ക്രൂരത പകര്‍ന്ന് നല്‍കിയത്‌സംഘപരിവാര്‍ പാഠശാലകളിലെഅറിവുകളും പരിശീലനങ്ങളുമാണ്. ഭീരുക്കളാല്ലത്ത കത്‌വയിലെ ബകര്‍വാള്‍സമുദായം പതിവ്‌രീതികളില്‍ നിന്ന്‌വ്യത്യസ്തമായിതങ്ങളുടെഅസ്തിത്വംകരുപ്പിടിപ്പിക്കാനും സ്ഥിരമായവിദ്യഭ്യസ സമ്പ്രദായത്തിലേക്ക് തിരിച്ചറിവ് നേടാനൊരുങ്ങുമ്പോഴാണ് ഈ കൊലഅരങ്ങേറിയത്. മാനഭംഗപ്പെടുത്തല്‍തങ്ങളുടെ പുതിയആയുധമായിസ്വീകരിച്ചിരിക്കുകയാണ്‌സംഘപരിവാര്‍. 1960 ലെ ഇന്ത്യ-പാക് യുദ്ധവേളയില്‍ ഇന്ത്യന്‍ ദേശിയതക്കൊപ്പം നിന്ന, ആട്ടിടയന്‍മാരുടെ വേഷത്തില്‍കടന്നുകയറികാശ്മീരിനെ കൈവശപ്പെടുത്തനുള്ള പാക് പട്ടാളത്തിന്റെകുതന്ത്രങ്ങള്‍ ഇന്ത്യന്‍ സേനക്ക് ചോര്‍ത്തി നല്‍കിയതിന് രാജ്യം പത്മഭൂഷണ്‍ നല്‍കിആദരിച്ച് മുഹമ്മദ് ഇദ്രീസിന്റെസമുദയത്തെയാണ്‌സംഘപരിവാര്‍ ഭയപ്പെടുത്തി നാടുകടത്താനൊരുങ്ങുന്നത്. കഴിഞ്ഞ നൂറ്‌കൊല്ലമായി നില നില്‍ക്കുന്ന ഇന്ത്യന്‍ ഫാസിസം പ്രതേകകാലഘട്ടത്തില്‍ മാത്രം നിലനിന്ന ക്ലാസിക്കല്‍ ഫാസിസത്തില്‍ നിന്ന്‌വ്യത്യസ്തവും ഭീകരുമാണെന്നുംഅദ്ദേഹം പറഞ്ഞു.പി ഡി പി സീനിയര്‍വൈസ് ചെയര്‍മാന്‍ പൂന്തുറസിറാജ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ജെദേവികയുടെസന്ദേശം വനിതാവിഭാഗം പ്രസിഡന്റ്ശശികുമാരിവര്‍ക്കല വായിച്ചു.സി കെഅബദുല്‍അസീസ്, പ്രഫ ടി ബി വിജയകുമാര്‍ പി ഡി പി നേതാക്കളായവര്‍ക്കലരാജ്, കെ ഇ അബ്ദുല്ല, വിഎംഅലിയാര്‍, മജീദ്‌ചേര്‍പ്പ്, സുനില്‍ഷാകൊല്ലൂര്‍വിള, നൗഷാദ്തിക്കോടി,ഇബ്രാഹിംതിരൂരങ്ങാടി,സനൂജ്കാളത്തോട്, സക്കീര്‍ പരപ്പനങ്ങാടി,യൂസുഫ് പാന്ത്ര,റസാഖ്മണ്ണടി, സലാഹുദ്ദീന്‍ അയ്യൂബി,സിയാവുദ്ദീന്‍ തങ്ങള്‍ തുടങ്ങിയവര്‍സംസാരിച്ചു.ജഅ്ഫര്‍അലിദാരിമി പ്രതിജ്ഞചൊല്ലി.നിസാര്‍മേത്തര്‍സ്വാഗതവും നൗഷാദ്കക്കാട് നന്ദിയും പറഞ്ഞു.

KCN

more recommended stories