പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി കുറ്റക്കാരന്‍

കാസര്‍കോട്: ലൈംഗിക പീഡനക്കേസിലെ പ്രതിയെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനാണെന്നു കണ്ടെത്തി. കുറ്റിക്കോല്‍, തായന്നൂര്‍,കുഴക്കോല്‍ ഹൗസിലെ ഒ.പി നിഷാന്തിനെയാണ് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. 2013 ആഗസ്ത് 30നും 2013 ഒക്ടോബര്‍ 20നുമിടയില്‍ കുറ്റിക്കോലിനു സമീപത്തെ പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ആദ്യം അമ്പലത്തറ പൊലീസും പിന്നീട് എസ്.എം.എസുമാണ് കേസന്വേഷിച്ചത്. ശിക്ഷ നാളെ പ്രഖ്യാപിക്കും.

KCN

more recommended stories