ആരിക്കാടിയില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചു നാലുപേര്‍ക്ക് പരിക്ക്

കുമ്പള: ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ആരിക്കാടിയില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. കുമ്പള ഭാഗത്തു നിന്നും ആരിക്കാടി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 14 ക്യു 6043 നമ്പര്‍ ഓട്ടോറിക്ഷയും എതിരെ നിന്നും വരികയായിരുന്ന കെഎല്‍ 11 ബിജി 2983 നമ്പര്‍ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തെ തുടര്‍ന്ന് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ സമീപത്തെ മരത്തിലേക്ക് പാഞ്ഞുകയറി. ആരിക്കാടിയിലെ അബ്ദുല്‍ ലത്വീഫിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയാണ് അപകടത്തില്‍പെട്ടത്. സ്‌കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരടക്കം നാലു പേര്‍ക്കാണ് പരിക്കേറ്റത്.

KCN

more recommended stories