അപകട ഭീഷണിയുയര്‍ത്തി റോഡിലേക്ക് ചാഞ്ഞ് വൈദ്യുതി പോസ്റ്റ്

തളങ്കര: അപകട ഭീഷണിയുയര്‍ത്തി റോഡിലേക്ക് ചാഞ്ഞ് വൈദ്യുതി പോസ്റ്റ്. തളങ്കര തെരുവത്താണ് അപകടഭീഷണിയുയര്‍ത്തി പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ നടന്നു പോവുന്ന സ്ഥലത്താണ് ഏതുസമയത്തും വീഴാറായ നിലയില്‍ പോസ്റ്റുള്ളത്.

വൈദ്യുതി മെയിന്‍ ലൈനുകളൊന്നും കടന്നുപോകുന്നില്ലെങ്കിലും സമീപത്തെ കടയിലേറ്റും മറ്റുമുള്ള വൈദ്യുതി വയറുകള്‍ ഈ പോസ്റ്റിലൂടെയാണ് വലിച്ചിരിക്കുന്നത്. കാലവര്‍ഷം കനക്കുന്നതോടെ ശക്തമായ കാറ്റുണ്ടായാല്‍ ഏതു സമയത്തും പോസ്റ്റ് നിലംപൊത്തുമെന്നും അത് വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നുമാണ് നാട്ടുകാരുടെ ഭയം. എത്രയും പെട്ടെന്ന് പോസ്റ്റ് മാറ്റി സ്ഥാപിക്കുകയോ എടുത്തുകളയുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

KCN

more recommended stories