പ്രഥമ സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാര്‍ഡ് പുതുമന ഗോവിന്ദന്‍ നമ്പൂതിരിക്ക്

കാഞ്ഞങ്ങാട് : ഭാരതീയ ക്ഷേത്രകലാരംഗത്തെ ജീവിക്കുന്ന ഇതിഹാസമാണ് കാഞ്ഞങ്ങാട്ടുകാരനായ ‘തിടമ്പുനൃത്ത’ വിദഗ്ധന്‍ പുതുമന ഗോവിന്ദന്‍ നമ്പൂതിരി. തിടമ്പ് നൃത്തം എന്ന കലാരൂപത്തിന് വേണ്ടി സ്വജീവിതം സമര്‍പ്പിച്ച് അതിനെ വളര്‍ത്തിയെടുക്കാന്‍ ഒട്ടേറെ ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ച കലാകാരനാണദ്ദേഹം.

കേരള സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ കേരള സംഗീതനാടക അക്കാദമിയുടെ ‘കലാശ്രീ’പുരസ്‌കാരം (2014) തുടങ്ങി അസംഖ്യം അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2017-ല്‍ ഇന്ത്യയിലെ നാലാമത്തെ പരമോന്നത ബഹുമതിയായ ‘പദ്മശ്രീ’ പുരസ്‌കാരത്തിന് കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ശുപാര്‍ശ ചെയ്തിരുന്നു.

ഇപ്പോള്‍ പ്രശസ്തമായ കേരള ക്ഷേത്രകലാ അക്കാദമിയുടെ പ്രഥമ സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാര്‍ഡ്- 2017 അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു. 2018 മെയ് 14 ന് ബഹുമാനപ്പെട്ട മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിച്ചു.

എത്രയോ പതിറ്റാണ്ടുകളായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനപരിചയം, അറിവ്, അനുഭവങ്ങള്‍, നീണ്ട കലാപ്രവര്‍ത്തനങ്ങള്‍ എന്നിവ കലാസ്‌നേഹികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ അദ്ദേഹവുമായി ഒരു അഭിമുഖം നടത്തി ഒരു വിവരണം (േെീൃ്യ) ചെയ്യണമെന്ന് താഴ്മയോടുകൂടി അപേക്ഷിക്കുന്നു.

KCN

more recommended stories