സ്‌കൂള്‍ ബസിന്റെ അടിത്തട്ട് തകര്‍ന്ന് റോഡില്‍ വീണ വിദ്യാര്‍ത്ഥി പിന്‍ചക്രം കയറി മരിച്ചു

ആഗ്ര: സ്‌കൂള്‍ ബസിന്റെ അടിത്തട്ട് തകര്‍ന്ന റോഡില്‍ വീണ ആറാം ക്ലാസുകാരന് ദാരുണാന്ത്യം. ബസിന്റെ പിന്‍ചക്രം വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉത്തര്‍പ്രദേശിലെ ഖേര്‍ഗഘട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം. ബസ് കസ്റ്റഡിയില്‍ എടുത്ത പോലീസ് ഡ്രൈവര്‍ ഇസ്മയിലിനെയും പിടികൂടിയിട്ടുണ്ട്.

പതിമൂന്നുകാരനായ ആദിത്യയാണ് മരിച്ചത്. പുരന്‍ചന്ദ് രമേശ് ചന്ദ് സരസ്വതി വിദ്യാ മന്ദിരിലെ വിദ്യാര്‍ത്ഥിയായിരുന്നു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹോദരി അനുഷ്‌കയ്ക്കൊപ്പമാണ് ആദിത്യ പതിവായി സ്‌കൂളില്‍ പോയിരുന്നത്. അപകടം നടക്കുമ്പോള്‍ സഹോദരിയും സമീപത്തുണ്ടായിരുന്നു. സ്‌കൂള്‍ ബസിന്റെ തകരാറിനെ കുറിച്ച് മുന്‍പും അനുഷ്‌ക പരാതി നല്‍കിയിരുന്നു. തന്റെ കണ്‍മുന്നില്‍ നിന്നാണ് അവന്‍ താഴേക്ക് വീണുപോയെതന്ന് അനുഷ്‌ക പറയുന്നു.

ബസിന്റെ അവസ്ഥ മോശമായിരുന്നു. അടിത്തട്ട് തകര്‍ന്ന നിലയിലായിരുന്നു. ആരും അതൊന്നും ശ്രദ്ധിക്കാനുണ്ടായിരുന്നില്ല. പലപ്പോഴും പാതിവഴിയില്‍ നിന്നുപോകുന്ന ബസ് തള്ളാന്‍ കുട്ടികളോട് ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും അനുഷ്‌ക പറയുന്നു. ഹിമാചല്‍ പ്രദേശ് രജിസ്ട്രേഷനിലുള്ളതാണ് ബസ്. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആദിത്യയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു.

KCN

more recommended stories