അഭിമന്യു വധം: ഒരാള്‍കൂടി അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളജില്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. അക്രമിസംഘത്തിന് സഹായം നല്‍കിയ മട്ടാഞ്ചേരി സ്വദേശി അനസാണ് അറസ്റ്റിലായത്. ഇയാള്‍ പോപുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റാണെന്ന് പൊലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി മുഹമ്മദിനെ ഫോണില്‍ ബന്ധപ്പെട്ട ഒരാളെ ആലപ്പുഴയില്‍നിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

അതിനിടെ, അഭിമന്യുവിനൊപ്പം കുത്തേറ്റ് ചികിത്സയിലുള്ള അര്‍ജുന്റെ മൊഴിയെടുത്തു. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ അര്‍ജുന്‍ ആശുപത്രിയില്‍ തുടരും. അതേസമയം, മൊഴിയെ സംബന്ധിച്ചോ കേസിന്റെ മറ്റ് വിശദാംശങ്ങളോ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
കേസില്‍ മുഖ്യപ്രതിയിലേക്കുള്ള തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അഭിമന്യുവിന് കുത്തേറ്റ സ്ഥലത്തിന് സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിരുന്നു. ദൃശ്യങ്ങളില്‍നിന്ന് അക്രമിസംഘത്തെ തിരിച്ചറിയാന്‍ സാധിച്ചേക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇതുവരെ അറസ്റ്റിലായവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഫോണ്‍കാളുകള്‍ ഉള്‍പ്പെടെ സൈബര്‍ സെല്‍ പരിശോധിക്കുന്നുണ്ട്. സംഭവദിവസം വിളിച്ചുവരുത്തുകയായിരുന്നെന്ന ആരോപണങ്ങളെത്തുടര്‍ന്ന് അഭിമന്യുവിന്റെ ഫോണിലേക്ക് വന്നതും പോയതുമായ വിളികളും പരിശോധിക്കും.

KCN

more recommended stories