ഐ എന്‍ എല്‍ അജാനൂര്‍ പഞ്ചായത്ത്; വര്‍ഗ്ഗീയ വിരുദ്ധ സദസ്സ് ആഗസ്ത് 5 ന്; കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും 

അജാനൂര്‍ : ഐ എന്‍ എല്‍ സംസ്ഥാന ക്യാമ്പയിനിന്റെ പ്രചാരണ ഭാഗമായി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന വര്‍ഗ്ഗീയ വിരുദ്ധ സദസ്സ് ആഗസ്ത് 5, ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് കാഞ്ഞങ്ങാട് മണ്ഡലം ഓഫീസില്‍ വെച്ച് നടക്കും. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ സദസ്സ് ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും. വര്‍ഗ്ഗീയ കൊലപാതകങ്ങളും, അസഹിഷ്ണുതയും അനുദിനം വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ വര്‍ഗ്ഗീയ വാദികളെ രാഷ്ട്രീയ കക്ഷി ഭേദമന്യേ സമൂഹം ഒറ്റപ്പെടുത്തണം എന്ന് യോഗം വിലയിരുത്തി.

ഐ എന്‍ എല്‍ പാറക്കെട്ട് കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷം വഹിച്ച ചടങ്ങ് ജില്ല സെക്രട്ടറി റിയാസ് അമലടുക്കം ഉദ്ഘാടനം ചെയ്തു. എ കെ അബ്ദുല്‍ ഖാദര്‍, എ കെ അന്തുമായി, കെ എം മുഹമ്മദ്, ഹാരിസ് അതിഞ്ഞാല്‍, സി എച്ച് ഹസൈനാര്‍, യു വി ഹുസൈന്‍, ഫാരിസ് ചിത്താരി, ഫസല്‍ ചിത്താരി, ശിഹാബ് ചിത്താരി, ഹബീബ് മാട്ടുമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ സി മുഹമ്മദ് കുഞ്ഞി സ്വാഗതവും, ഗഫൂര്‍ ഭാവ നന്ദിയും പറഞ്ഞു.

KCN

more recommended stories