കൊടകരയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു

തൃശൂര്‍: കൊടകരയില്‍ അപകടത്തെ തുടര്‍ന്ന് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിനിയായ രാമുവമ്മ (55) ആണ് മരിച്ചത്. അപകടത്തില്‍ കാര്‍ യാത്രികരായ ആറ് പേര്‍ക്ക് പരിക്കേറ്റു. തഞ്ചാവൂര്‍ സ്വദേശികളായ പനീര്‍ശെല്‍വം (56), പ്രേംകുമാര്‍ (30), ഭാര്യ സന്ധ്യപ്രിയ, ഇവരുടെ രണ്ടു മക്കള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

പുലര്‍ച്ചെ 3.50 ഓടെയായിരുന്നു അപകടം. ചേര്‍ത്തലയിലുള്ള ബന്ധുക്കളെ വിവാഹം ക്ഷണിക്കാനാണ് തഞ്ചാവൂരില്‍ നിന്നും ഇവര്‍ പുറപ്പെട്ടത്. വഴിമധ്യേയാണ് അപകടം സംഭവിച്ചത്. കൊടകര ദേശീയപാതയില്‍ അഴകം റോഡ് ജംഗ്ഷനു സമീപം പിക്കപ്പ് വാനില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിക്കു പിന്നിലാണ് കാറിടിച്ച് കയറിയത്.

KCN

more recommended stories