പാലക്കാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തോരാതെ പെയ്യുന്ന മഴ മൂലം കനത്ത നാശ നഷ്ടങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ജന ജീവിതം ദുരിത്തിലായ സാഹചര്യമാണ് ഇപ്പോഴിവിടെയുള്ളത്.

കനത്ത മഴയില്‍ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്, വീടുകളില്‍ മറ്റും വെള്ളം കയറി. വീടികളില്‍ കുടുങ്ങിയ 270 പേരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. ജില്ലയില്‍ ഇതുവരെ 2025 പേരെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനാല്‍ നഗരത്തില്‍ ഒരാഴ്ച കുടിവെള്ളം മുടങ്ങും. ഇവിടേയ്ക്ക് ടാങ്കര്‍ ലോറിയിലൂടെ വെള്ളം എത്തിക്കാനാണ് തീരുമാനം.

പട്ടാമ്പി പാലത്തില്‍ വെള്ളം കയറിയതിനാല്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതി വിലയിരുത്താന്‍ ഇന്ന് മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്ന് പേര്‍ ജില്ലയില്‍ വിവിധ പുഴകളില്‍ ഒഴുക്കില്‍ പെട്ട് മരിച്ചു.

ഇന്നലെ വരെ കനത്ത മഴ തുടര്‍ന്ന വയനാട്ടില്‍ ഇന്ന് മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്.അതിരപ്പിള്ളിയില്‍ വെള്ളച്ചാട്ടത്തിന്റെ ശക്തി പതിന്‍മടങ്ങ് വര്‍ദ്ധിച്ചു. ഇവിടെ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

KCN

more recommended stories