ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

വൊര്‍ക്കാടി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കൊട്ലമൊഗറു പിലിക്കുണ്ടയിലെ ചന്ദ്രഹാസ ഷെട്ടിയുടെ ഓടിട്ട വീടിന്റെ മേല്‍ക്കൂരയാണ് കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തകര്‍ന്നത്. വീട്ടിലുണ്ടായിരുന്ന ചന്ദ്രഹാസഷെട്ടിയുടെ ഭാര്യ സരസ്വതി, മകന്‍ ഹരിനാഥ്. മരുമകള്‍: രമ്യ, രക്ഷണ്‍ എന്നിവര്‍ ശബ്ദം കേട്ട് പുറത്തേക്കോടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

KCN

more recommended stories