സാഹിത്യകാരന്‍ റഹ്മാന്‍ മുന്നൂര്‍ അന്തരിച്ചു

കോഴിക്കോട്: ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ റഹ്മാന്‍ മുന്നൂര് എന്ന പി ടി അബ്ദു റഹ്മാന്‍ (61) നിര്യാതനായി. ഗ്രന്ഥകര്‍ത്താവ്, ഗാനരചയിതാവ്, പത്രാധിപര്‍. ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് എഡിറ്റര്‍. തനിമാ കലാസാഹിത്യവേദി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറബി, ഉറുദു ഭാഷകളില്‍ നിന്നും വിവര്‍ത്തന കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മര്‍യം ജമീല: സത്യന്വേഷണത്തിന്റെ നാള്‍വഴികള്‍, സൂഫീ കഥകള്‍, സഅ്ദി പറഞ്ഞ കഥകള്‍, മുഹമ്മദലി ദ ഗ്രേറ്റ് എന്നിവയാണ് പ്രധാന കൃതികള്‍. ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് ഇസ്ലാമിക പഠനവും ബിരുദവും പൂര്‍ത്തിയാക്കിയ ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.
ഇസ്ലാമിക വിജ്ഞാനകോശം അസോസ്സിയേറ്റ് എഡിറ്റര്‍, പ്രബോധനം വാരിക സബ് എഡിറ്റര്‍, ആരാമം വനിതാ മാസിക പത്രാധിപര്‍, പ്രബോധനം വാരിക എക്‌സി. എഡിറ്റര്‍, ബോധനം ത്രൈമാസിക പത്രാധിപര്‍, ധര്‍മ്മധാരാ പ്രൊഡക്ഷന്‍ കോഓഡിനേറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചു.
കോഴിക്കോട് ചാത്തമംഗലം മുന്നൂരിലാണ് ജനനം. പിതാവ് : പി ടി മുഹമ്മദ്, മാതാവ്: ആമിന

KCN

more recommended stories