ജനുവരി 15 മുതല്‍ ലാന്റ് ലൈന്‍ ഫോണില്‍ നിന്നും മൊബൈലിലേക്ക് വിളിക്കാന്‍ ‘0’ ചേര്‍ക്കണം

ജനുവരി 15 മുതല്‍ ലാന്റ് ലൈന്‍ ഫോണുകളില്‍ നിന്നും മൊബൈല്‍ നമ്പറുകളിലേക്ക് വിളിക്കാന്‍ പൂജ്യം ഡയല്‍ ചെയ്യേണ്ടി വരുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. ലാന്റ് ലൈനില്‍ നിന്നും ലാന്റ് ലൈനിലേക്ക് വിളിക്കുന്ന രീതിയില്‍ മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്. ലാന്റ് ലൈനില്‍ നിന്നും പൂജ്യം ചേര്‍ക്കാതെ മൊബൈലിലേക്ക് വിളിക്കുമ്പോള്‍ അത് സംബന്ധിച്ച ഒരു അറിയിപ്പ് കേള്‍പ്പിക്കാനുള്ള സംവിധാനവുമുണ്ടാകും. ലാന്റ് ലൈന്‍ നമ്പറുകളില്‍ നിന്നും മൊബൈല്‍ നമ്പറുകളിലേക്ക് വിളിക്കുമ്പോള്‍ പൂജ്യം ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശം നേരത്തെ അംഗീകരിച്ചിരുന്നു.

ഇതുവഴി 253.9 കോടി നമ്പറിങ് സീരീസ് സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇതുവഴി ഭാവിയില്‍ ഉപയോഗിക്കുന്നതിനായുള്ള നമ്പര്‍ സ്രോതസുകള്‍ ലഭിക്കും. ഇത് ഫോണ്‍നമ്പറിലെ അക്കങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചല്ലെന്നും മന്ത്രാലയം വ്യക്തമാക്കി

KCN

more recommended stories