മിന്നൽ പരിശോധനയിലൂടെ 30 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ച് കാസറഗോഡ് നീലേശ്വരം പോലീസ്; 3പേർ അറസ്റ്റിൽ

ജില്ലാ പോലീസ് മേധാവി  ഡോ: വൈഭവ് സക്സേന  IPS ന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി നടത്തിയ  പരിശോധനയിൽ  30 ഗ്രാം ബ്രൗൺഷുഗറുമായി 3 പേർ പിടിയിലായി. കാസർകോഡു നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന ബ്രൗൺഷുഗറുമായി പ്രതികളായ  മുഹമ്മദ് അജ്മൽ N 26 /22 ,കൊണ്ടോട്ടി , അൻസിൽ  N V അരീക്കോട്  വ :22/22 , മുഹമ്മദ് ഫൈജാസ്  മലപ്പുറം  വ :22/22  എന്നിവരെ മണിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. KL  59 Q 7329 BREEZZA കാറാണ് പ്രതികൾ ബ്രൗൺഷുഗർ കടത്താൻ ഉപയോഗിച്ചത്. നീലേശ്വരം പള്ളിക്കര ജംഗ്ഷനിൽ  വെച്ചാണ് പ്രതികളെ കാഞ്ഞങ്ങാട്  DySP പി ബാലകൃഷ്ണൻ  നായർ , ഇൻസ്‌പെക്ടർ ശ്രീഹരി കെ.പി , സബ് ഇൻസ്പെക്ടർ ശ്രീജേഷ് , എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം  രാവിലെ 11.30 ന് അറസ്റ്റ് ചെയ്തത്. നീലേശ്വരം പോലീസ് സ്റ്റേഷനിലെ  പോലീസ് ഉദ്യോഗസ്ഥരായ  ഗീരിശൻ എം.വി , പ്രദീപൻ കെ.വി , വിനോദ് K,  പ്രഭേഷ്കുമാർ, അമൽ രാമചന്ദ്രൻ , മനു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ലഹരിക്കെതിരെ ബോധവൽക്കരണത്തോടൊപ്പം ശക്തമായപരിശോധനകളും നടപടികളുമായി മുന്നോട്ട് പോവുകയാണ് നീലേശ്വരം പോലീസ്.2 ദിവസത്തിനുള്ള രണ്ടാമത്തെ ലഹരി വേട്ടയാണ് നീലേശ്വരം പോലീസിന്റേത്.

KCN

more recommended stories