മെസിയുടെ പെനൽറ്റി ഗോൾ സൗദിയ്ക്കെതിരേ അർജന്റീന മുന്നിൽ (1-0)

എട്ടാം മിനിറ്റിൽ ആ ഇടംകാലനടി സൗദി ഗോളിയെ നിഷ്പ്രഭമാക്കി പോസ്റ്റിൽ മൂലയിൽ തുളഞ്ഞു കയറുമ്പോൾ ആയിരങ്ങൾ ആർത്തുവിളിച്ചു. ലോകകപ്പ് ഫുട്‌ബോളിൽ ഗ്രൂപ്പ് സിയിലെ ആദ്യമത്സരത്തിൽ ലയണൽ മെസിയുടെ ഗോളിലൂടെ അർജന്റീന മുന്നിലെത്തി(1-0). കോർണർ കിക്ക് എടുക്കെ സൗദി ബോക്‌സിനകത്ത് അർജന്റീന താരം ലിയണാഡ്രോ പരേദസിനെ അൽ ബുലയാഹി വീഴ്ത്തിയതിനാണ് അർജന്റീനയ്ക്ക് പെനൽറ്റി ലഭിച്ചത്. കളി ചൂടു പിടിച്ചു തുടങ്ങും മുമ്പേ വീണ ഗോളിൽ സൗദി പതറിയെങ്കിലും അർജന്റീന പതിഞ്ഞ മട്ടിലാണ് കളി തുടരുന്നത്. മെസിയുടെ ഓരോ ചുവടിനും പിന്നാലെ ആരാധകഹൃദയങ്ങൾ പായുമ്പോൾ ലുസെയ്ൽ സ്‌റ്റേഡിയത്തിൽ ആരവം ഉയരുകയാണ്‌.

 

 

 

KCN

more recommended stories