മുല്ലപ്പെരിയാര്‍ സുരക്ഷപരിശോധന; കേരളത്തിന്റെ ആവശ്യം തളളണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍

 
ഇടുക്കി: മുല്ലപ്പെരിയാറിലെ സുരക്ഷ പരിശോധനയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യം തളളണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍. പുനസംഘടിപ്പിച്ച മേല്‍നോട്ട സമിതിയോട് സുരക്ഷ പരിശോധന നിര്‍ദ്ദേശിക്കണമെന്ന ആവശ്യം അനുവദിക്കരുതെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യാന്തര വിദഗ്ധര്‍ അടങ്ങുന്ന സമിതി സുരക്ഷ പരിശോധന നടത്തണമെന്ന ആവശ്യം തള്ളണമെന്നും പുതിയ ഡാം സുരക്ഷ നിയമം അനുസരിച്ച് സുരക്ഷ പരിശോധന നടത്താന്‍ അവകാശം തമിഴ്‌നാടിനാണെന്നുമാണ് അവകാശവാദം.

സുരക്ഷ ക്രമീകരണങ്ങള്‍ക്ക് നടപ്പാക്കുന്നതിന് ആവശ്യമായ അനുവാദം കേരളം നല്‍കുന്നില്ല. ഇതിന് കേരളം തടസം നിലനില്‍ക്കുന്നുവെന്ന് തമിഴ്‌നാട് ചൂണ്ടിക്കാണിക്കുന്നു. നിയമം അനുസരിച്ച് 2026 നകം പരിശോധന നടത്തിയാല്‍ മതി. ഡാമുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരളം അനുവാദം തരുന്നില്ലെന്നാണ് തമിഴ്‌നാടിന്റെ ആരോപണം. മുന്‍ ആവശ്യങ്ങളില്‍ തീരുമാനത്തിന് കേരള സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യമുന്നയിച്ചു.

KCN

more recommended stories