കെ.എസ്.ആര്‍ .ടി.സി. പണിമുടക്ക് വെള്ളിയാഴ്ച അര്‍ദ്ധരാത്രിമുതല്‍

കാസര്‍കോട് : സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അട്ടിമറിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, പെന്‍ഷന്‍ യഥാസമയം വിതരണം ചെയ്യുക, പുനരുദ്ധാരണ പാക്കേജിലെ വ്യാവസായിക വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നിര്‍ദേശങ്ങള്‍ തള്ളിക്കളയുക, ദേശസാല്‍കൃത റൂട്ടുകളും അന്തര്‍ സംസ്ഥാന റൂട്ടുകളും സംരക്ഷിക്കുക, കെഎസ്ആര്‍ടിസിയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിസി ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് സമരം വെള്ളിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ ആരംഭിക്കും.ശനിയാഴ്ച
ബസ് സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും മുടങ്ങിയേക്കും. പണിമുടക്ക് ദേശസാല്‍കൃത റൂട്ടുകളെ സാരമായി ബാധിക്കും. ദിനം പ്രതി 100 പേര്‍ യാത്രചെയ്യുന്ന കാസര്‍കോട് – മംഗലാപുരം , കാസര്‍കോട് – ചന്ദ്രഗിരി (വഴി )കാഞ്ഞങ്ങാട് തുടങ്ങിയ റൂട്ടുകളെ പണിമുടക്ക് പൂര്‍ണ്ണമായും ബാധിക്കും. ദീര്‍ഘ ദൂര യാത്രക്കാരെയും പണിമുടക്ക് കാര്യമായി ബാധിക്കും.

KCN

more recommended stories