കാലിക്കടവില്‍ ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

accident

ചെറുവത്തൂര്‍ : ദേശീയപാതയില്‍ കാലക്കടവില്‍ ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. കരിവെള്ളൂര്‍ കൂക്കാനത്തെ പരേതനായ പുത്തൂര്‍ അമ്പുവിന്റെ മകന്‍ ചേരിക്കല്‍ ഷിബു (29), കൊടക്കാട് ചക്കിമുക്കിലെ വൈക്കത്ത് തമ്പാന്റെ മകന്‍ സി ശരത് (28) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അപകടം. ഷിബു അപകടസ്ഥലത്തുവെച്ചും ശരത് മംഗലാപുരത്തേക്ക് കൊണ്ടുപോകുംവഴി കാഞ്ഞങ്ങാട്ടുവെച്ചുമാണ് മരിച്ചത്. കാലിക്കടവില്‍ നിന്നും കരിവെള്ളൂരിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു ഷിബുവും ശരത്തും. ഇതിനിടയില്‍ കാലിക്കടവ് മില്‍മ ബൂത്തിന് സമീപത്തു വെച്ച് പയ്യന്നൂര്‍ ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.

ഷിബു നിര്‍മ്മാണ തൊഴിലാളിയാണ്. ലോറി ക്ലീനറാണ് ശരത്. ഇരുവരുടേയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തമ്പായിയാണ് ഷിബുവിന്റെ മാതാവ്. സഹോദരങ്ങള്‍ : ഷീല, ഷീബ, ഷീജ.

ശരത്തിന്റെ മാതാവ് ശ്യാമ. രജിത ഏകസഹോദരിയാണ്

KCN

more recommended stories