വിപ്രോയുടെ ലാഭം 2,010 കോടിയായി ഉയര്‍ന്നു

ബാംഗ്ലൂര്‍ : ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി കമ്പനിയായ വിപ്രോ ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ 2, 010 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനെക്കാള്‍ 27 ശതമാനം വര്‍ധന. കമ്പ്യൂട്ടറുകളുടേയും ലാപ്‌ടോപ്പുകളുടേയും സെര്‍വറുകളുയേടും ഉത്പാദനം നിര്‍ത്തിയതുമൂലമുള്ള ചെലവുകൂടി കണക്കിലെടുത്ത ശേഷമാണ് ഇത്.
WIPRO
വരുമാനം 18 ശതമാനം ഉയര്‍ന്ന് 11,330 കോടി രൂപയായി. ഡോളറിന്റെ അടിസ്ഥാനത്തിലുള്ള ഐടി വരുമാനം 6.4 ശതമാനം വര്‍ധിച്ച് 168 കോടി ഡോളറായിട്ടുണ്ട്. രൂപയുടെ അടിസ്ഥാനത്തില്‍ ഇത് 10, 330 കോടി രൂപയാണ്. 20 ശതമാനമാണ് വളര്‍ച്ച. ഐടി ബിസിനസ്സില്‍ നിന്നുള്ള അറ്റാദായം 2,380 കോടി രൂപയായി. 33 ശതമാനം വര്‍ധന.
ആഗോള സാമ്പത്തിക രംഗം സ്ഥിരതയിലേക്ക് നീങ്ങുന്നതിനാല്‍ ഇടപാടുകാരില്‍ നിന്ന് മികച്ച പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി പറഞ്ഞു.
കഴിഞ്ഞ ത്രൈമാസത്തില്‍ ആഗോള അടിസ്ഥാന സൗകര്യ സേവന ബിസിനസ്സില്‍ നിന്നുള്ള വരുമാനം വന്‍ തോതില്‍ ഉയര്‍ന്നെന്ന് സി.ഇ.ഒ. മലയാളിയായ ടി.കെ. കുര്യന്‍ പറഞ്ഞു. 42 പുതിയ ഇടപാടുകാരെ ചേര്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. മൊത്തം ജീവനക്കാരുടെ എണ്ണം 1, 46,402 ആയിട്ടുണ്ട്.

KCN

more recommended stories