ബേനസീർ വധം: ഒരു സാക്ഷികൂടി മൊഴിമാറ്റി

benazir

ഇസ്​ലാമാബാദ് ∙ റാവൽപിണ്ടിയിൽ 2007ൽ മുൻ പാക്ക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ ഒരു പ്രധാനസാക്ഷികൂടി കൂറുമാറി. മതിയായ സുരക്ഷ ഏർപ്പെടുത്താതിരുന്നതുകൊണ്ടാണ് ബേനസീർ കൊല്ലപ്പെട്ടതെന്നും അന്നത്തെ സിറ്റി പൊലീസ് ഓഫിസർ ഡ്യൂട്ടിക്കെത്തിയിരുന്നില്ലെന്നും നേരത്തെ മൊഴിനൽകിയിരുന്ന എസ്എസ്പി ഇംതിയാസ് അത് മാറ്റിപ്പറഞ്ഞു.തീവ്രവാദ വിരുദ്ധ കോടതിയിൽ ഇംതിയാസ് ഇന്നലെ പറഞ്ഞത്, ബേനസീറിനു സമ്പൂർണ സുരക്ഷ നൽകിയിരുന്നെന്നും സിറ്റി പൊലീസ് ഓഫിസർ അടക്കം എല്ലാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നെന്നുമാണ്. പ്രവർത്തകരെ അഭിവാദ്യംചെയ്യാൻ വാഹനത്തിനു മുകളിലെ സൺറൂഫിലൂടെ തല പുറത്തേക്ക് ഇട്ടില്ലായിരുന്നെങ്കിൽ ബേനസീറിന്റെ മരണം സംഭവിക്കില്ലായിരുന്നെന്നും അറിയിച്ചു.റിട്ട. ബ്രിഗേഡിയർ ജാവേദ് ഇഖ്ബാൽ ചീമ, എസ്എസ്പി യാസിൻ ഫാറൂഖ് എന്നിവരും പ്രോസിക്യൂഷന് അനുകൂലമായി നേരത്തെനൽകിയ മൊഴി മാറ്റിയിരുന്നു. മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് കൂടി പ്രതിയായ ഈ കേസിൽ കോടതിനടപടികൾ വളരെ സാവധാനമാണു നീങ്ങുന്നത്.

KCN

more recommended stories