കൂടുതല്‍ വായ്പ- നിര്‍ദേശങ്ങള്‍ക്ക് ഗ്രീക്ക് പാര്‍ലമെന്റ് അംഗീകാരം

athensആതന്‍സ്: കൂടുതല്‍ വായ്പനേടാന്‍ യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കിയ ധാരണയിലെ നിര്‍ദേശങ്ങള്‍ക്ക് ഗ്രീക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. 300 അംഗ പാര്‍ലമെന്റില്‍ 229 അംഗങ്ങള്‍ പാക്കേജിനെ അനുകൂലിച്ചുകൊണ്ട് വോട്ട് ചെയ്തു. 64 അംഗങ്ങള്‍ എതിരായും വോട്ട് രേഖപ്പെടുത്തി.  നികുതി വര്‍ധന, പെന്‍ഷന്‍ വെട്ടിക്കുറയ്ക്കല്‍, വിരമിക്കല്‍പ്രായം ഉയര്‍ത്തല്‍, വൈദ്യുതിയുടെ സ്വകാര്യവത്കരണം തുടങ്ങിയവയ്ക്കാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.
ഗ്രീസിന് 9,600 കോടി ഡോളര്‍ വായ്പ ലഭ്യമാക്കാന്‍ യൂറോ മേഖലയിലെ രാജ്യങ്ങളും ഗ്രീസുമായി തിങ്കളാഴ്ചയാണ് ധാരണയിലെത്തിയത്. ധാരണയിലെ നിര്‍ദേശങ്ങളോട് തനിക്ക് വ്യക്തിപരമായി വിയോജിപ്പാണെന്നും എന്നാല്‍, രാജ്യത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനാണ് ഇതിന് തയ്യാറായതെന്നും പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

KCN

more recommended stories