തങ്ങളുടെ ഭീകരരെ ഐഎസ് ‘തട്ടിയെടുക്കുന്നു’വെന്ന പരാതിയുമായി അൽഖായിദ തലവൻ

Al-Zawahiriവാഷിങ്ടൺ∙ മറ്റു ഭീകരസംഘടനകളിൽ നിന്നും ഭീകരരെ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ‘തട്ടിയെടുക്കുക’യാണെന്ന് അൽഖായിദ നേതാവ് അയ്മാൻ അൽ സവാഹിരി. പുതുതായി പുറത്തുവിട്ട ശബ്ദ സന്ദേശത്തിലാണ് ഐഎസിനെ വിമർശിച്ച് സവാഹിരി രംഗത്തുവന്നത്.

‘അബുബക്കർ അൽബാഗ്ദാദിയുടെയും സഹോദരങ്ങളുടെയും പ്രവർത്തികൾ ഞങ്ങൾക്ക് ഹാനികരമാണ്. അവർ മറ്റു ഭീകര സംഘടനകളിൽ ഉള്ളവരെ തട്ടിയെടുക്കുകയാണ്. ഞങ്ങൾ കഴിയുന്നത് പോലെ പ്രതികരിക്കാൻ ശ്രമിക്കുന്നുണ്ട്. രാജ്യദ്രോഹത്തിന്റെ തീ അണയ്ക്കാനാണ് ഞങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്’–അദ്ദേഹം പറഞ്ഞു. ‌എസ്ഐടിഇ ഇന്റലിജൻസ് ഗ്രൂപ്പാണ് ശബ്ദ സന്ദേശം മൊഴിമാറ്റി പുറത്തുവിട്ടത്.

‘അബുബക്കർ അൽബാഗ്ദാദിയും സഹോദരങ്ങളും ഞങ്ങൾക്കൊരു അവസരം നൽകുന്നില്ല. ഐഎസ് ഒറ്റ ലക്ഷ്യവുമായാണ് മുന്നോട്ട് പോകുന്നത്. അവരുടെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇസ്‍ലാമിക രാഷ്ട്രം നിർമിക്കുക. മറ്റുള്ള പ്രവർത്തനങ്ങൾക്കൊന്നും അബുബക്കറും സംഘവും ആളുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ്’– അയ്മാൻ അൽ സവാഹിരി പറഞ്ഞു.

സിറിയ, ലിബിയ, യെമൻ തുടങ്ങിയ സ്ഥലങ്ങളിൽ ഐഎസിനായി പോരാടുന്ന ഭീകരർ ഒരു കാലത്ത് അൽഖായിദയിൽ ഉണ്ടായിരുന്നവരാണ്. അതേസമയം, ഇസ്‍ലാമിക് സ്റ്റേറ്റുമായുള്ള സഹകരണ സാധ്യതയും അൽഖായിദ തലവൻ തള്ളിക്കളയുന്നില്ല. ‘ഇറാഖിലോ സിറിയയിലോ മതേതരവാദികളെയോ ഷിയാകളെയോ കൊല്ലുന്നതിന് ഞാൻ തയാറാണ്. അതിന് ഐഎസിനെ സഹായിക്കും ‘–അയ്മാൻ വ്യക്തമാക്കി.

അതേസമയം, ഐഎസിന്റെ വരവോടെ അൽഖായിദയ്ക്ക് രാജ്യാന്തര തലത്തിലുണ്ടായ ക്ഷീണമാണ് സവാഹിരിയുടെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നതെന്ന് നിരീക്ഷകർ വ്യക്തമാക്കുന്നു.

KCN

more recommended stories