ഷെയ്ക്ക് ഹസീനയ്ക്ക് യു.എന്‍. പരിസ്ഥിതി പുരസ്‌കാരം

seenaധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്ക് 2015-ലെ യു.എന്‍. പരിസ്ഥിതിവിഭാഗത്തിന്റെ വ്യക്തിഗത പുരസ്‌കാരം(ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്-നയനേതൃത്വ വിഭാഗം). സപ്തംബര്‍ 27-നു ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഹസീന പുരസ്‌കാരം ഏറ്റുവാങ്ങുമെന്ന് യു.എന്‍. വക്താക്കള്‍ അറിയിച്ചു.
കാലാവസ്ഥാമാറ്റത്തെ ചെറുക്കാന്‍ ബംഗ്ലാദേശ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരം. കാലാവസ്ഥാമാറ്റം ചെറുക്കാന്‍ നിക്ഷേപം നടത്തുന്നതിലൂടെ സാമൂഹിക, സാമ്പത്തിക മുന്നേറ്റം സാധ്യമാണെന്ന് ഷെയ്ക്ക് ഹസീന സര്‍ക്കാര്‍ തെളിയിച്ചതായി യു.എന്‍. പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് 30 കോടി ഡോളറിന്റെ(1990 കോടി രൂപ) ഫണ്ട് രൂപവത്കരിച്ച ആദ്യരാഷ്ട്രമാണ് ബംഗ്ലാദേശ്. ബജറ്റിന്റെ 6-7 ശതമാനം(100 കോടി ഡോളര്‍) കാലാവസ്ഥാമാറ്റം ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ബംഗ്ലാദേശ് സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. ഇതില്‍ 25 ശതമാനം മാത്രമാണ് വിദേശഫണ്ട്.

KCN

more recommended stories