വെള്ളപ്പൊക്കം: അമേരിക്കയില്‍ 16 പേര്‍ മരിച്ചു

സാള്‍ട്ട്‌ലേക്ക് സിറ്റി: അമേരിക്കയിലെ യുട്ട സംസ്ഥാനത്ത് ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നാലുപേരെ കാണാതായി.  യുട്ട-അരിസോണ അതിര്‍ത്തിയില്‍ സ്ത്രീകളും കുട്ടികളുമുള്ള രണ്ട് വാഹനങ്ങള്‍ ഒഴുകിപ്പോയാണ് 12 പേര്‍ മരിച്ചത്. ഒരാളെ കാണാതായി. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിലുള്‍പ്പെടുന്നു. സിയോണ്‍ ദേശീയ പാര്‍ക്കില്‍ നാലുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മൂന്നുപേരെ കാണാതായി.

KCN

more recommended stories