പെഷവാറിലെ വ്യോമസേനാതാവളത്തില്‍ ഭീകരാക്രമണം

പെഷവാര്‍:  പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ വ്യോമസേനാതാവളത്തില്‍ ഭീകരാക്രമണം. പത്തോളം വരുന്ന തീവ്രവാദി സംഘം വ്യോമതാവളത്തിലെ കാവല്‍ക്കാരുടെ പോസ്റ്റിന് നേര്‍ക്ക് ആക്രമണം നടത്തിയ ശേഷം ബാദബേര്‍ വ്യോമതാവളത്തിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിക്കുകയായിരുന്നു. വ്യോതാവളത്തിന്റെ രണ്ട് ഭാഗങ്ങളില്‍ നിന്ന് ഒരേ സമയമായിരുന്നു ആക്രമണം.സുരക്ഷാഗാര്‍ഡുകളും തീവ്രവാദികളും തമ്മില്‍ രൂക്ഷമായ വെടിവെയ്പ് നടന്നു. പാഞ്ഞെത്തിയ സൈന്യവും തിരിച്ചടി തുടങ്ങി. ആറ് തീവ്രവാദികളെ വധിച്ചതായി മേജര്‍ ജനറല്‍ അസിം ബാജ്വാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ച അതിരാവിലെയായിരുന്നു സംഭവം. പ്രദേശം പൂര്‍ണമായും സൈന്യം വളഞ്ഞുകഴിഞ്ഞു. ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സേനാതാവളത്തിനുള്ളിലേക്ക് കടക്കാന്‍ തീവ്രവാദികള്‍ക്ക് കഴിയുന്നതിന് മുമ്പ് അവരെ തുരത്തിയതായാണ് റിപ്പോര്‍ട്ട്. തീവ്രവാദികളുടെ നീക്കം മനസ്സിലാക്കി രക്ഷപെടാതിരിക്കാന്‍ ഹെലിക്കോപ്ടറുകള്‍ ഉപയോഗിച്ചും നീരീക്ഷണം നടത്തുന്നുണ്ട്. ആറ് സൈനികര്‍ക്കും വെടിവെയ്പില്‍ പരിക്കേറ്റിട്ടുണ്ട്. വ്യോമസേനയിലെ പ്രധാന ഉദ്യോഗസ്ഥര്‍ ഈ സമയം താവളത്തിലുണ്ടായിരുന്നു. ഇവരെ ഒന്നടങ്കം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് കരുതുന്നു. താലിബാന്‍ തീവ്രവാദ സംഘടനയായ തെഹരീക് ഇ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്

KCN

more recommended stories