ജനങ്ങളെയാണ് സേവിക്കേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ഹവാന: പുതിയ കാലഘട്ടത്തില്‍ ആശയസംഹിതകളെയല്ല, ജനങ്ങളെയാണ് സേവിക്കേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്യൂബയില്‍ ഹവാനയിലെ ചരിത്രപ്രസിദ്ധമായ റെവലൂഷണറി ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരാല്‍ സേവിക്കപ്പെടുകയല്ല, അവര്‍ക്ക് സേവനം നല്‍കുകയാണ് വേണ്ടതെന്ന് തിങ്ങിനിറഞ്ഞ ക്യൂബക്കാരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
സാമ്പത്തികമായും രാഷ്ട്രീയമായും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ക്യൂബയിലെ രാഷ്ട്രീയസ്ഥിതിഗതികളൊന്നും അദ്ദേഹം പ്രസംഗത്തില്‍ നേരിട്ട് പരാമര്‍ശിച്ചില്ല. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും പോപ്പിന്റെ ജന്മദേശമായ അര്‍ജന്റീനയുടെ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ഷ്‌നറും ചടങ്ങില്‍ സംബന്ധിച്ചു.

KCN

more recommended stories