അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്
കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍(ജൂനിയര്‍) സുവോളജി ഒഴിവിലേക്കുളള കൂടിക്കാഴ്ച 19ന് രാവിലെ 10മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04994 211888.

വളര്‍ത്തുനായ്ക്കളുടെ പരിപാലനം പരിശീലനം
കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടിലുളള മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഈ മാസം 28,29,30 തീയതികളില്‍ വളര്‍ത്തുനായ്ക്കളുടെ പരിപാലനം എന്ന വിഷയത്തില്‍ പരിശീലന ക്ലാസ്സ് നടത്തും. താത്പര്യമുളളവര്‍ 27നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04972 763473.
സ്‌പോട്ട് അഡ്മിഷന്‍ 27ന്
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ് കോഴ്‌സുകളില്‍ ഇപ്പോള്‍ ഒഴിവുണ്ടായ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 27ന് രാവിലെ 11നകം വിദ്യാര്‍ത്ഥികള്‍ എറണാകുളത്തെ കാക്കനാട്ടെ അക്കാദമി ഓഫീസില്‍ എത്തണം. 11.30ന് എഴുത്ത് പരീക്ഷയും ഉച്ചയ്ക്ക് രണ്ടു മുതല്‍ ഇന്റര്‍വ്യൂവും നടത്തും ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള 27 വയസ്സ് കഴിയാത്തവര്‍ (എസ് സി എസ്ടി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരകാണമെന്ന് സെക്രട്ടറി അറിയിച്ചു.

വൈദ്യുതി മുടങ്ങും
അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ(17) രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ചെറുവത്തൂര്‍ സബ്‌സ്റ്റേഷന്‍ പരിധിയിലുളള 33 കെവി ഫീഡറുകളായ തൃക്കരിപ്പൂര്‍, വെസ്റ്റ് എളേരി എന്നിവിടങ്ങളിലും 11 കെവി ഫീഡറുകളായ പിലിക്കോട്, പടന്ന, നീലേശ്വരം ടൗണ്‍ , ചീമേനി, കയ്യൂര്‍ എന്നീ വൈദ്യുതി സബ്‌സ്റ്റേഷനുകളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് ഗവ. കോളേജിലെ ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് രണ്ടലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങളും രാസപദാര്‍ത്ഥങ്ങളും വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ 30ന് മൂന്ന് മണിക്കകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഗവ. കോളേജ് ഓഫീസില്‍ നിന്നും ലഭിക്കും. 04994 256027.

ലാബ് ഉപകരണങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് ഗവ. കോളേജുകളില്‍ വിവിധ വകുപ്പുകളിലേക്ക് 4.40 ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങളും രാസപദാര്‍ത്ഥങ്ങളും ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 27ന് മൂന്ന് മണിവരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കാസര്‍കോട് ഗവ. കോളേജ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04994 256027.
വൈദ്യുതി മുടങ്ങും
മൈലാട്ടി സബ്‌സ്റ്റേഷനില്‍ വാര്‍ഷിക അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാളെ(17) രാവിലെ 9മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വിദ്യാനഗര്‍, മുളേളരിയ, കുഞ്ചത്തൂര്‍, മഞ്ചേശ്വരം എന്നീ സബ്‌സ്റ്റേഷനില്‍ നിന്നും വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എക്‌സ്‌റേ റൂമിലേക്ക് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 26ന് ഉച്ചയ്ക്ക് 12മണിക്കകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.

 

 

KCN

more recommended stories