ബളാല്‍ കല്ലംചിറ മഖാം ഉറൂസിന് തുടക്കമായി

makamകല്ലംചിറ: ചരിത്രപ്രസിദ്ധമായ ബളാല്‍ കല്ലംചിറ മഖാം ഉറൂശിന്ഫെ തുടക്കമായി. 29 വരെ അതിവിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. മലയോര മേഖലയിലെ തന്നെ ഏറ്റവും പഴക്കംചെന്ന പുണ്യ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും കര്‍ണ്ണാടകത്തിലെ കുടക് ജില്ലയില്‍ നിന്നും വിശ്വാസികള്‍ പലവിധ ആഗ്രഹ സഫലീകരണത്തിനായി ഇവിടെ എത്താറുണ്ട്. രോഗനിവാരണത്തിനും സന്താന സൗഭാഗ്യം ലഭിക്കുന്നതിനും നിരവധിയാളുകള്‍ ഇവിടെ നേര്‍ച്ച നേരാറുണ്ട്. കൂടാതെ മലയോരത്തെ ഏറ്റവും പ്രധാനപ്പെട്ട മത സൗഹാര്‍ദ കേന്ദ്രങ്ങളില്‍ ഒന്ന് കൂടിയാണ് ഇവിടം. വിവിധ ജാതി മത വിശ്വാസികളില്‍ ഇവിടെ ഉറൂസിന് എല്ലാവര്‍ഷവും ഒന്നിച്ച് കൂടുന്നു. ഈ പ്രാവശ്യത്തെ ഉറൂസ് 24 ാം തീയ്യതി രാവിടെ 8 മണിക്ക് പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉദ്ഘാടന സമ്മേളനം, മതപ്രഭാഷണം, ദുആ സമ്മേളനം, മജ്ലിസുന്നൂര്‍, സംസ്ഥാനതല ദഫ്മുട്ട്, മാപ്പിളപ്പാട്ട് മല്‍സരങ്ങള്‍, സാസ്കാരിക സമ്മേളനം, ഖത്തംമുല്‍ ഖുര്‍ആന്‍, കൂട്ട്പ്രാര്‍ത്ഥന, സമാപനസമ്മേളനം, അന്നദാനം എന്നീ പരിപാടികള്‍ നടക്കും. വിവിധ ദിവസങ്ങളില്‍ അസ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ അല്‍ബുഖാരി, ഹാഫിള് സിറാജുദ്ദീന്‍ അല്‍ഖാസിമി പത്തനാപുരം, മുഹമ്മദ് ശാഫി അന്‍വരി ചെറുപുളശ്ശേരി, അന്‍സാറുല്‍ബദരി മൂവാറ്റുപുഴ, പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്ല്യാര്‍,അബ്ദുസമദ് പൂക്കോട്ടൂര്‍,സയ്യിദ് മുഹമ്മദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല, സയ്യിദ് അല്‍മശ്ഹൂര്‍ തങ്ങള്‍ നിലാമുറ്റം, പി.കരുണാകരന്‍ എം.പി, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ ബെള്ളിക്കോത്ത്, രാജു കട്ടക്കയം, പാലക്കി കുഞ്ഞഹമ്മദ് ഹാജി, ബഷീര്‍ ആറങ്ങാടി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കുന്നു. ഫെബ്രുവരി 25,26 ദിവസങ്ങളില്‍ യഥാക്രമം സംസ്ഥാന തല മാപ്പിളപ്പാട്ട് മല്‍സരവും, ദഫ്മുട്ട് മല്‍സരവും സംഘടിപ്പിക്കുന്നു. മല്‍സരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. 29 ന് തിങ്കളാഴ്ച നടക്കുന്ന മൗലീദ് പാരായണത്തിലും അന്നദാനത്തിലും ആയിരങ്ങള്‍ സംബന്ധിക്കും. ഇതോടെ ഉറൂസിന് സമാപനം കുറിക്കും.

KCN

more recommended stories