കിണറ്റില്‍വീണ യുവാവിനെ രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങി അപകടത്തില്‍പ്പെട്ട യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ വീട്ടുപറമ്പിലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ അനീഷ് (33) ആണ് അപകടത്തില്‍പ്പെട്ടത്. കിണറ്റില്‍നിന്ന് തിരിച്ചുകയറുമ്പോള്‍ വഴുതി താഴേക്കുവീഴുകയായിരുന്നു. കാഞ്ഞങ്ങാട്ട് നിന്നെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് രക്ഷപ്പെടുത്തിയത്. കാലില്‍ പരിക്കുണ്ട്.

KCN

more recommended stories