ജലസംഭരണി വൃത്തിയാക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

obi

കാസര്‍കോട്: കാസര്‍കോട് സുനാമി ഫ്ലറ്റിലെ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ ഗോവണി പൊട്ടിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മംഗലാപുരം ആശുപത്രിയില്‍ മരിച്ചു. ബീരന്ത് വയലിലെ മണി(26)യാണ് മരിച്ചത്. ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. ബീരന്ത് വയലിലെ സുനാമി കോളനിയിലെ ഫ്ലറ്റിലെ ജലസംഭരണി വൃത്തിയാക്കി ഇറങ്ങുമ്പോള്‍ മരപ്പലകകൊണ്ടുണ്ടാക്കിയ ഗോവണി തകരുകയായിരുന്നു.  പരേതനായ നാരായണന്റെയും ശാരദയുടെയും മകനാണ്. സഹോദരങ്ങള്‍: മനോജ്, മനീഷ്, ശശി.

KCN

more recommended stories