കാറിടിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

ob

കാഞ്ഞങ്ങാട്: കാറിടിച്ച്  അഞ്ചാംക്ളാസ് വിദ്യാര്‍ത്ഥി മരിച്ചു.   ചയ്യോത്ത് താമസിക്കുന്ന ചുള്ളിക്കര സ്വദേശി ജോസ് അടുകുഴി എന്ന സണ്ണിയുടെ മകന്‍ ഐജിന്‍ ജോസ് (11) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ചായ്യോത്ത് വെച്ചാണ് അപകടം. പളളിയില്‍ നിന്നും ക്ളാസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് കാറിടിച്ചത്.ചായ്യോം അലക്സ്യാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. അമ്മ: ബിന്ദുജോസ്. സഹോദരങ്ങള്‍: ആല്‍ക്ക, ആരോമല്‍.

KCN

more recommended stories