കെ.എസ്.ആര്‍.ടി.സി. ബസ്സിന് കല്ലെറിഞ്ഞു.

ksrtc

മഞ്ചേശ്വരം: ബൈക്കിലെത്തിയ സംഘം കെ.എസ്.ആര്‍.ടി.സി. ബസ്സിന് കല്ലെറിഞ്ഞു. മുന്‍വശത്തെ ചില്ല് പൊട്ടി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മംഗലാപുരത്തുനിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്നു ബസ്. മഞ്ചേശ്വരം തുമ്മിനാട്‌ വെച്ചായിരുന്നു സമൂഹദ്രോഹികള്‍ കല്ലെറിഞ്ഞത്. മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി.

KCN

more recommended stories