ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് യുവതി തീ കൊളുത്തി മരിച്ചു

കാഞ്ഞങ്ങാട്: യുവതി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു. ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് യുവതി ഈ കടുംകൈ ചെയ്തതെന്ന്  സംശയിക്കുന്നു. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ കിഴക്കേവെള്ളിക്കോത്തെ രാധാകൃഷ്ണന്‍റെ ഭാര്യ ടി. രമ്യ (26)യാണ്  ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്.
വെള്ളിയാഴ്ച രാത്രി രമ്യയുടെ അമ്മ ശാന്ത വീട്ടില്‍ വന്നിരുന്നു. പൂരത്തിന്‍റെ ഭാഗമായി കൊച്ചുമകള്‍ക്ക് വസ്ത്രവും പൂക്കളും കൊണ്ടുവന്നതായിരുന്നു. ശനിയാഴ്ച രാവിലെ അമ്മ തിരിച്ചുപോയശേഷമാണ് രാമ്യ തീകൊളുത്തിയത്. ശാന്ത വീട്ടിലെത്തിയതുമായി ബന്ധപ്പെട്ടും രമ്യയും രാധാകൃഷ്ണനും കൂടുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. പ്രശ്നത്തെ തുടര്‍ന്ന് രാധാകൃഷ്ണന്‍ തനിക്ക് ജീവിതം മടുത്തെന്നും മരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഏകമകള്‍ തന്മയ്ക്ക് പൂരക്കഞ്ഞി നല്‍കിയതിന് ശേഷം കിടപ്പുമുറിയില്‍ കയറി വാതിലടച്ചതിന് ശേഷമാണ് തീകൊളുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ആര്‍.ഡി.ഒയാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. സംഭവത്തെ കുറിച്ച് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പ്രദീപ്കുമാര്‍ അന്വേഷിക്കും.

KCN

more recommended stories