പ്രായപൂര്‍ത്തിയാകാതെയുള്ള വിവാഹങ്ങള്‍ തടയണം: വനിതാ സംഘടന

mnകാസര്‍കോട്:  മുസ്ലീം സമുദായത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ നിക്കാഹിന്റെ പവിത്രത എല്ലാ നിലയിലും കാത്തുസൂക്ഷിക്കാന്‍ പണ്ഡിതരും സമുദായ നേതാക്കളും തയ്യാറാകണമെന്ന് ദേശീയ മനുഷ്യാവകാശ വനിതാ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകാതെ കല്യാണം കഴിപ്പിക്കുന്നത് പണ്ഡിതന്‍മാര്‍ ഇടപെട്ട് തടയണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിക്കാഹ് ചെയ്തശേഷം അവരെ പലരീതിയിലും ഉപയോഗപ്പെടുത്തുകയും ഇതിനുശേഷം അവരെ ഒഴിവാക്കി നിയമപ്രകാരം മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നത്  പെണ്‍കുട്ടികളോടും അവരുടെ കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ്. നിക്കാഹ് ചെയ്ത ആഭ്യന്തരമന്ത്രിയില്‍ നിന്നും വകുപ്പില്‍ നിന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെങ്കിലും ചില പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും മോശം പെരുമാറ്റമാണ് ഉണ്ടാകുന്നത്.  പ്രായപൂര്‍ത്തിയാകാതെ അടുത്തിടെ വിവാഹം കഴിഞ്ഞ മൂന്നു പെണ്‍കുട്ടികളുടെ കാര്യത്തില്‍ സംഘടനയുടേയും പോലീസിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം അവരുടെ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ കഴിഞ്ഞുവെന്നും ഭാരവാഹികള്‍  അവകാശപ്പെട്ടു.

 

KCN