വിദ്യാര്‍ഥിനിയെ ആക്രമിച്ച് ഫോണ്‍ കവര്‍ന്നു യുവാവ് അറസ്റ്റില്‍

mobമഞ്ചേശ്വരം: കോളേജ് വിദ്യാര്‍ഥിനിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഇംത്യാസിനെ(30) പോലീസ് അറസ്റ്റുചെയ്തു. ദിവസങ്ങള്‍ക്കുമുമ്പ് കോളേജിലേക്ക് വരുന്നതിനായി ബസ്സ്‌റ്റോപ്പിലേക്ക് നടക്കുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ വന്ന യുവാവ് ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവരുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

KCN

more recommended stories