ഐപിഎല്‍ ഏഴാം സീസണിലെ ആദ്യ വിജയം കോല്‍ക്കത്തയ്ക്ക്

ipഅബുദാബി: ഐപിഎല്‍ ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം. കോല്‍ക്കത്ത മുന്നില്‍ വച്ച 164 റണ്‍സിന് മുന്നില്‍ പതറിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വിന്‍ഡീസ് താരം സുനില്‍ നരേയ്‌ന്റെ സ്പിന്നിന് മുന്നില്‍ പതറിയ മുംബൈ ഒരു ഘട്ടത്തിലും കോല്‍ക്കത്തയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല. 48 റണ്‍സെടുത്ത അമ്പാട്ടി റായ്ഡുവാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 27 റണ്‍സെടുത്ത് പുറത്തായി, ആദിത്യ ടേര്‍ 24 റണ്‍സെടുത്തു. ആറ് റണ്‍സുമായി പൊള്ളാര്‍ഡ് പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ പൂജ്യനായി മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റില്‍ ജാക് കാല്ലിസ്(72) മനീഷ് പാണ്ഡേ(64) എന്നിവരുടെ 131 റണ്‍സ് കൂട്ടുകെട്ടാണ് കോല്‍ക്കത്തയ്ക്ക് മാന്യമായ 163 റണ്‍സ് സമ്മാനിച്ചത്. കാല്ലിസ് 46 പന്തില്‍ നിന്നായി അഞ്ച് ഫോറും മൂന്ന് സിക്‌സറും പറത്തിയപ്പോള്‍ 53 പന്തില്‍ നിന്നും ആറ് ഫോറും രണ്ട് സിക്‌സും പറത്തിയാണ് മനീഷ് പാണ്ഡെ കൂട്ടുകെട്ട് മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ കോല്‍ക്കത്തയുടെ സ്‌കോറിങ് വേഗത താഴ്ന്നു. 16.6 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ നിന്നും 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എന്ന സ്‌കോറിലേയ്ക്ക് താഴ്ന്നു.
കാലിസാണ് കളിയിലെ കേമന്‍.

KCN

more recommended stories