ഇനി ഇന്ത്യയിലും രാപ്പകല്‍ ടെസ്റ്റ് ക്രിക്കറ്റ്; ആദ്യ മല്‍സരം ന്യൂസീലന്‍ഡിനെതിരെ

test cricketമുംബൈ∙ ഇന്ത്യയും ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് ക്രിക്കറ്റിന് തയ്യാറെടുക്കുന്നു. ഈ വർഷം ന്യൂസീലൻഡിനെതിരെ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഒരു മൽസരം പകൽ-രാത്രി മൽസരമായിരിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂർ അറിയിച്ചു. മൽസരവേദി പിന്നീട് തീരുമാനിക്കും. ഇതിനുള്ള തയ്യാറെടുപ്പായി. ദുലീപ് ട്രോഫി ടൂർണമെന്റും പകൽ-രാത്രി മൽസരങ്ങളാക്കിയേക്കും. പിങ്ക് നിറത്തിലുള്ള കുക്കാബുറ പന്തുകളായിരിക്കും ഉപയോഗിക്കുക. കഴിഞ്ഞ വർഷം അഡ്‌‌ലെയ്ഡിൽ ഓസ്ട്രേലിയയും ന്യൂസീലൻഡും തമ്മിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പകൽ-രാത്രി ടെസ്റ്റ് മൽസരം കളിച്ചത്.

KCN

more recommended stories