എം രാജഗോപാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

rajagopal copyകാസര്‍കോട് > എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പുവും തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥി എം രാജഗോപാലനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വിദ്യാനഗറില്‍ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സ്ഥാനാര്‍ഥികളെ കലക്ടറേറ്റിലേക്ക് ആനയിച്ചു. വെള്ളിയാഴ്ച പകല്‍ 11ന് മഞ്ചേശ്വരം നിയോജക മണ്ഡലം റിട്ടേണിങ് ഓഫീസര്‍ സി ജയന് മുമ്പാകെയാണ് സി എച്ച് കുഞ്ഞമ്പു പത്രിക നല്‍കിയത്. കെ ആര്‍ ജയാനന്ദ ഡമ്മി സ്ഥാനാര്‍ഥിയായി പത്രിക നല്‍കി. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം റിട്ടേണിങ് ഓഫീസര്‍ ഇ ജെ ഗ്രേസിയുടെ മുമ്പാകെയാണ് എം രാജഗോപാലന്‍ പത്രിക നല്‍കിയത്. ടി വി ഗോവിന്ദനാണ് ഡമ്മി സ്ഥാനാര്‍ഥി. ഭാസ്‌കര കുമ്പള രക്തസാക്ഷി ദിനമായ വെള്ളിയാഴ്ച രാവിലെ കുമ്പള ഷേഡിക്കാവില്‍ ഭാസ്‌കരണ കുമ്പള രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ചന നടത്തിയ ശേഷമാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്.
സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍ എംഎല്‍എ, എം വി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ പി രാഘവന്‍, നേതാക്കളായ എ കെ നാരായണന്‍, പി ജനാര്‍ദനന്‍, വി പി പി മുസ്തഫ, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബി വി രാജന്‍, സുരേഷ് പുതിയേടത്ത്, എം അനന്തന്‍ നമ്പ്യാര്‍, കെ എസ് ഫക്രുദീന്‍, അഡ്വ. സി വി ദാമോദരന്‍, പി ബി അഹമ്മദ്, അസീസ് കടപ്പുറം, മാട്ടുമ്മല്‍ ഹസന്‍, ടി കൃഷ്ണന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സി പി ബാബു എന്നിവര്‍ കൂടെയുണ്ടായിരുന്നു.

 

KCN

more recommended stories