ഔദ്യോഗിക ചടങ്ങുകളില്ലാതെ മായിപ്പാടി പാലം തുറന്നു

mypകാസര്‍കോട്:  തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകളില്ലാതെ മായിപ്പാടി പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഇതോടെ വര്‍ഷങ്ങളായുള്ള ജനങ്ങളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമായി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. കാലപ്പഴക്കം ചെന്ന് മായിപ്പാടി പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പുതുക്കി പണിയുന്നതിനായി ഭാഗീകമായി പൊളിച്ചുമാറ്റുകയായിരുന്നു. ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ പുഴയില്‍ മണ്ണിട്ട് നികത്തി അനുബന്ധ റോഡ് നിര്‍മ്മിച്ചിരുന്നു. ഇതിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോയത്. ഒരു വര്‍ഷം കൊണ്ട് ജോല് പൂര്‍ത്തിയാക്കാനായിരുന്നു നിബന്ധന. എന്നാല്‍ അതിനകം തന്നെ പണി പൂര്‍ത്തിയായി. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ ശ്രമഫലമായി 4 കോടി 33 ലക്ഷം രൂപ ചിലവിട്ടാണ് പാലം നിര്‍മ്മിച്ചത്.

KCN

more recommended stories