അസഹിഷ്ണുതക്കെതിരെ മാനിഷാദ സ്നേഹസാഗരം സ്വാമി അഗ്‌നിവേശ് ഉദ്ഘാടം ചെയ്തു

metro gold 2 copyകാസര്‍ക്കോട്:സുന്നി മഹല്ല് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അസഹിഷ്ണുതക്കെതിരെ സംഘടിപ്പിക്കുന്ന മാനിഷാദ സ്നേഹസാഗരം കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും സഹിഷ്ണുതാവാദിയും ആര്യസമാജം മുന്‍ അധ്യക്ഷനും ലോക അടിമത്വ വിമോചക സമിതി ചെയര്‍മാനുമായ സ്വാമി അഗ്‌നിവേശ് ഉദ്ഘാടനം ചെയ്തു.

പൗരന്റെ ചിന്തകള്‍ക്കും എഴുത്തുകള്‍ക്കും ഭക്ഷണത്തിന്നും എല്ലാം അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്ന സാഹചര്യം.ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ പൗരന്റെ അവകാശങ്ങള്‍ക്ക് മേല്‍ അധികാരം കൈയ്യാളുന്നു. ധരിക്കുന്ന ഉടുവസ്ത്രം മുതല്‍ ഭക്ഷണത്തളികയിലേക്ക് വരെ അധികാരം ചെന്നെത്തുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്യവത്കരണത്തിന്റെയും പ്രത്യയശാസ്ത്രം പ്രാവര്‍ത്തികമാക്കുന്നു.വര്‍ഗീയത മുളപൊട്ടി നില്‍ക്കുന്ന മനസ്സുകളില്‍ വിഷം പുരട്ടുന്നു.ഇനിയും അലസതയുടെ നിഷ്‌ക്രിയത്വത്തിന്റെ വഴിയിലായാല്‍ നമ്മള്‍ പിന്നീട് ഖേദിക്കേണ്ടി വരും.
തുടരുന്ന അസഹിഷ്ണുതക്കെതിരെ എസ്.എം.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മാനിഷാദയില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍,ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ജന.സെക്രട്ടറി ഡോ.ഖത്തര്‍ ഇബ്രാഹിം ഹാജി,ശ്രീ ശ്രീ കേശവാനന്ദ ഭാരതി സ്വാമികള്‍,ഫാദര്‍ അലക്സ് വടക്കുംതല,യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി,അബ്ദുസ്സമദ് പൂക്കോട്ടൂര്‍,പിണങ്ങോട് അബൂബക്കര്‍,ഡോ.ഫൈസല്‍,സായിറാം ഗോപാലകൃഷ്ണ ഭട്ട്,ഡോ.മുഹമ്മദ് സലീം നദ്വി,മെട്രോ മുഹമ്മദ് ഹാജി മറ്റു സാമൂഹ്യ സാംസ്‌കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

 

KCN

more recommended stories