മെയ്ദിന കായികമേള നടത്തി

Dream zone copyജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മെയ്ദിന കായികമേള മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍ എ സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി സി എ അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് പുരുഷ-വനിതാ വിഭാഗങ്ങളിലായി 100 മീറ്റര്‍, 200 മീറ്റര്‍, ലോങ്ജംപ്, ഷോട്ട്പുട്ട്, കമ്പവലി മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്കുളള കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. എം ധനേഷ് കുമാര്‍, കെ നിഷാന്ത് കുമാര്‍, പി വി ജനാര്‍ദ്ദനന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചുമാരായ കെ ശിവദാസന്‍, കെ ഗണേഷ് എന്നിവര്‍ സംബന്ധിച്ചു. അത്‌ലറ്റിക് കോച്ച് സുഭാഷ് ജോസഫ് നന്ദി പറഞ്ഞു.

 

KCN

more recommended stories