വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

accidentകൊച്ചിയില്‍ വാഹനാപകടത്തില്‍ കാസര്‍കോട് ഉളിയത്തടുക്ക സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉളിയത്തടുക്കയിലെ നിഷാദ് (19), അയ്യൂബ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 10 മണിയോടെ പാലാരിവട്ടത്താണ് അപകടം നടന്നത്. ഇതില്‍ നിഷാദിന്റെ പരിക്ക് ഗുരുതരമാണ്.

ഇടപ്പള്ളിയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. രാവിലെ സ്‌കൂട്ടറില്‍ ഹോട്ടലിലേക്കു പോകുമ്പോഴായിരുന്നു ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ വന്ന് ഇടിച്ചത്. അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരെ മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

KCN

more recommended stories