അധ്യായന വര്‍ഷത്തെ കെങ്കേമമാക്കാന്‍ സ്‌കൂള്‍ വിപണി

rajadhani copyഒരു അവധികാലം കൂടി പടികടന്നുപോകുമ്പോള്‍ പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ വിദ്യാര്‍ത്ഥികളും വിപണയിലും ഒരുപോലെ ഒരുങ്ങി കഴിഞ്ഞു.

ആകര്‍ഷണീയമായ ഉല്‍പ്പന്നങ്ങളുടെ ഒരു ലോകമാണ് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്‌കൂള്‍ പഠനോപകരണങ്ങളുടെ വില ഏറെ ഉയര്‍ന്നിട്ടുണ്ട്. എന്നാലും തിരക്കുകള്‍ക്ക് മാത്രം ഒരു കുറവുമില്ല.
പുതിയ ട്രന്റിനൊപ്പമാണ് വിദ്യാര്‍ത്ഥികളുടെ മനസ് സഞ്ചരിക്കുന്നത്. ബാഗും കുടയും ലഞ്ച് ബോക്‌സുമെല്ലാം വാങ്ങാന്‍ കുട്ടികളുടെ ക്യൂവാണ് കടകളില്‍കാണപ്പെടുന്നത്.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രം ആലേഖനം ചെയ്ത കുടുകള്‍ക്കും ബാഗുകള്‍ക്കും തന്നെയാണ് ഇപ്പോഴും ഡിമാന്റെന്ന് വ്യാപാരികള്‍ പറയുന്നു.
കുറഞ്ഞ നിരക്കിലുള്ള ബാഗുകള്‍ മുതല്‍ ബ്രാന്‍ഡ് ബാഗുകള്‍ വരെ വിപണിയിലുണ്ടെങ്കിലും ത്രീഡി ആനിമേഷന്‍ ബാഗുകളാണ് കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നത്. 300 രൂപ മുതല്‍ ബാഗുകളുടെ വിലയുണ്ടെങ്കിലും ബ്രാന്‍ഡഡ് ബാഗുകള്‍ക്ക് നാനാരു രൂപ മുതലാണ് വില.
വില കൂടുതലാണെങ്കിലും കുട്ടികളുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കുന്നതാണ് സന്തോഷമെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ബാറ്റ്മാന്‍, ഡോറ, ആംഗ്രിബേഡ്, ബെന്‍ 10, ബാര്‍ബി, ടോം ആന്റ് ജെറി തുടങ്ങി കുട്ടികള്‍ ഇഷ്ടപ്പെടുന്ന ആനിമേഷന്‍ കഥാപാത്രങ്ങളാണ് ഇപ്പോള്‍ ബാഗുകളില്‍ നിറയുന്നത്. ഇവയ്‌ക്കൊപ്പം കളിപ്പാട്ടങ്ങളും നെയിം സ്ലിപ്പുകളും സൗജന്യമായി നല്‍കുന്നുമുണ്ട്.
വര്‍ണ കുടകളും കുട്ടികളുടെ ഫാവറേറ്റാണ്. ത്രീ ഫോള്‍ഡ്, ഫൈവ് ഫോള്‍ഡ് കുടകളും പ്രിയപ്പെട്ടതാണ്.
നോട്ടുബുക്കുകള്‍ സ്‌കൂള്‍ വഴി ലഭിക്കുന്നുണ്ടെങ്കിലും വ്യത്യസ്തമായ നോട്ടുബുക്കുകള്‍ക്ക് ഇപ്പോഴും കടകളെ തന്നെ ആശ്രയിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

 

KCN

more recommended stories