അവധിക്കാലത്തിന് വിട സ്‌കൂളുകള്‍ തുറന്നു

red tag copy കളിച്ചുല്ലസിച്ച അവധിക്കാലത്തിന് വിടനല്‍കി സംസ്ഥാനത്തെ കുരുന്നുകള്‍ ബുധനാഴ്ച വീണ്ടും അക്ഷരമുറ്റത്തത്തെുന്നു. പുത്തനുടുപ്പുകളും പുതിയ പുസ്തകങ്ങളുമായി ഇനിയുള്ള നാളുകളില്‍ പഠനപ്രവര്‍ത്തനങ്ങളിലേക്ക്. ഇത്തവണ മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഒന്നാം ക്‌ളാസില്‍ പുതുതായി പ്രവേശനം നേടിയത്. ആദ്യക്ഷരം നുകരാന്‍ എത്തുന്ന കുരുന്നുകള്‍ക്ക് മധുരംനല്‍കിയും വിസ്മയകാഴ്ചകള്‍ ഒരുക്കിയുമായിരുന്നു പ്രവേശനോത്സവം നടത്തിയത്.

ഇത്തവണ പ്രവേശനോത്സവത്തിനായി എസ്.എസ്.എ പ്രത്യേക ഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. പിന്നണി ഗായകന്‍ പി. ജയചന്ദ്രനാണ് ഗാനം ആലപിച്ചത്. സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുതിതു.

 

KCN

more recommended stories