അന്തര്‍സംസ്ഥാന അഞ്ചംഗ കവര്‍ച്ചാ സംഘം പിടിയില്‍

prathi

കാസര്‍കോട്:  അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ അഞ്ചംഗസംഘത്തെ കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, ആദൂര്‍ സി.ഐ. എ. സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. നൂറിലേറെ കവര്‍ച്ചാകേസില്‍ പ്രതിയായ കോഴിക്കോട് കുറ്റിയാടി മൊയ്‌ലോത്തറ നാരങ്ങ പറമ്പ് ഹൗസില്‍ ഷിജു (41), ചെര്‍ക്കള ബേവിഞ്ചയിലെ കല്ലുകുളം ഹൗസില്‍ ഹനീഫ (40), മാണിക്കോത്തെ ഇസ്മായില്‍ (44), ഹൊസങ്കടിയിലെ സുനൈദ് (20), പ്രായപൂര്‍ത്തിയാകാത്ത പാണ്ടേശ്വരം സ്വദേശിയായ 17 കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഷിജുവാണ് സംഘത്തിന്റെ സൂത്രധാരന്‍. ഷിജുവിനെതിരെ കണ്ണൂര്‍, വടകര, മംഗലാപുരം, കര്‍ണാടക പുത്തൂര്‍ എന്നിവിടങ്ങളിലും കേസ് നിലവിലുണ്ട്. കഴിഞ്ഞമാസം പൊവ്വലിലെ ഒരു വീട്ടില്‍ നടന്ന കവര്‍ചയുമായി ബന്ധപ്പെട്ട് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.  പൊവ്വല്‍ മാസ്തികുണ്ടിലെ സൈനബയുടെ വീട്ടില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് ആണ് കവര്‍ചനടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന സൈനബയുടെ ആറര പവന്‍ സ്വര്‍ണമാണ് സംഘം കവര്‍ന്നത്. കാസര്‍കോട് ജില്ലയില്‍ മാത്രം സംഘം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 20 ഓളം കവര്‍ചകള്‍ നടത്തിയിട്ടുണ്ട്.  പിടിയിലായ സംഘത്തില്‍ നിന്നും സ്വര്‍ണം ഉള്‍പെടെയുള്ള കവര്‍ചാ മുതലുകള്‍ പോലീസ് കണ്ടെടുത്തു. വിദ്യാനഗര്‍, ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് സംഘം കാസര്‍കോട്ട് ഭൂരിഭാഗം കവര്‍ചകളും നടത്തിയത്.

prat

KCN

more recommended stories