വിദ്യാര്‍ഥിയെ ഇടിച്ചിട്ട് കടന്ന ലോറി കര്‍ണാടകത്തില്‍നിന്ന് പിടികൂടി

കാഞ്ഞങ്ങാട്: ദേശീയപാതയിലെ ചെമ്മട്ടംവയലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഇടിച്ചിട്ട് കടന്ന ലോറി കര്‍ണാടകയില്‍ പൊലീസ് പിടികൂടി. മാര്‍ച്ച് 25ന് വൈകിട്ട് നാലരയോടെയാണ് മാവുങ്കാലിലെ കൃഷ്ണപുരം ഹൗസില്‍ ബാലകൃഷ്ണന്‍ നായരുടെ മകനും പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ അലോക് നായരെ ലോറി ഇടിച്ച് തെറിപ്പിച്ച് കടന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അലോക് മംഗലാപുരം  ആശുപത്രിയില്‍ മരിച്ചു. ഹാസനില്‍നിന്ന് ഹൊസ്ദുര്‍ഗ് സിഐ ടി പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറി കസ്റ്റഡിയിലെടുത്തത്.

KCN