സംസ്ഥാനത്തെ അഞ്ച് ചെക്ക് പോസ്റ്റുകളില്‍ ക്യാമറ സ്ഥാപിക്കുമെന്ന് ഋഷിരാജ് സിംഗ്

rishiraj singh check postപാലക്കാട്: എക്‌സൈസ് വകുപ്പ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ ഇനി നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. സംസ്ഥാനത്തെ അഞ്ച് ചെക്ക് പോസ്റ്റുകളില്‍ ക്യാമറ സ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പാലക്കാട് പറഞ്ഞു.

ലൈസന്‍സ് വ്യവസ്ഥ ലംഘിച്ച് റസ്റ്ററന്റില്‍ ബീയര്‍ വില്‍പന നടത്തിയതിന് ഹോട്ടലിനെതിരെ കേസെടുക്കാനും ബീയര്‍ പാര്‍ലര്‍ പൂട്ടാനും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിരുന്നു. മിന്നല്‍ പരിശോധനയിലാണ് ചന്ദ്രനഗറിനു സമീപത്തെ ഹോട്ടല്‍ ശ്രീചക്രയില്‍ അനധികൃത വില്‍പന ഋഷിരാജ് സിംഗിന്റെ ശ്രദ്ധയില്‍പെട്ടത്. താഴത്തെ ബീയര്‍ പാര്‍ലറിലാണ് നിയമപ്രകാരം വില്‍പനയ്ക്ക് ഹോട്ടലിന് അനുമതിയുണ്ടായിരുന്നതെങ്കിലും മുകള്‍നിലയിലെ റസ്‌റററന്റില്‍ വില്‍പന നടത്തുകയായിരുന്നു.

KCN

more recommended stories